Farewell message to my dear students

 If you're brave enough to say goodbye, life will reward you with a new hello.

രണ്ടു വർഷകാലം കോളേജ് ക്യാമ്പ്സ് തകർത്തു വാരിയതിനു ശേഷം അവസാന വർഷം നഷ്ടമായ സ്വപ്നങ്ങൾ ഒരുപാടു ഉണ്ടാകും. 2018ജൂലൈ 18 നു  MES കോളേജ് മാറമ്പള്ളി എന്ന മഹാസാഗരം നിങ്ങൾക്ക് ഒരുക്കിവച്ച  ഓർമ്മകൾ എന്തൊക്കെയായിരുന്നു?നിങ്ങളുടെ വർത്തമാനകാലവും,ഭാവിയും ഇവിടെ ഞങ്ങൾ അധ്യാപകർ സ്വപ്നം കണ്ടിരുന്നു. 


ഒന്നും രണ്ടും മൂന്നും നാലും സെമെസ്റ്ററുകളിൽ ക്ലാസ്സിലും ലാബിലും കാണാത്തവരെ അന്വേഷിച്ചുള്ള ഞങ്ങളുടെ നടത്തം ചെന്നെത്തിയിരുന്നത് കോളേജ് ക്യാന്റീനിലും, സ്റ്റോറിലും , പിന്നെ നിങ്ങൾ തന്നെ പേരിട്ട NH ലും ,മെക്സിക്കോയിലും ഒക്കെയാണ്.എത്രയോ തവണ റഫിക മിസ്സിനെയും എന്നെയും നിങ്ങൾ കോളേജ് ബസ്സുകളെ വല0വച്ചിരിപ്പിക്കുന്നു.നിസ്കരിക്കാൻ  പോകുമ്പോൾ അവിടെയും പലരും ഒളിച്ചിരിക്കുന്നതോ ?അങ്ങനെ ക്ലാസ് കട്ട് ചെയ്തു നടന്ന നിങ്ങൾ തന്നെ പറഞ്ഞു ഓൺലൈൻ ക്ലാസുകൾ വേണ്ട എന്ന്. കാലത്തിന്റെ മറിമായം എന്നല്ലാതെ എന്ത് പറയാൻ ?ഒരു ലാബിൽ ഒരു പ്രോഗ്രാം പോലും ചെയ്യാൻ മടി കാണിക്കാറുള്ള നിങ്ങൾ ഒരു ആഴ്ച കൊണ്ട് അവസാന സെമെസ്റ്റെറിലെ എല്ലാം ചെയ്തു തീർത്തു.


നിങ്ങൾ ആഘോഷമാക്കിയ ഓണവും,ക്രിസ്തുമസും,പെരുന്നാളും,കോളേജ് ഡേയും, ആർട്സ് ടെയും ഞങ്ങൾക്ക് വേണ്ടി നടത്തി തന്ന പിറന്നാൾ ആഘോഷങ്ങളും അവസാനം  നിങ്ങൾ നടത്തിയ  സെന്റ് ഓഫ് പാർട്ടിയും എല്ലാം എന്നും എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കട്ടെ. നിങ്ങൾക്ക് നഷ്ടപെട്ട ഏറ്റവും സുന്ദരമായ ടൂറും മനസ്സിനെ വേദനിപ്പിക്കാതിരിക്കട്ടെ.കാരണം കൊറോണ എന്ന മഹാമാരിക്കെതിരേയുള്ള സമരത്തിൽ വിജയിക്കേണ്ടവരാണ് നമ്മൾ എല്ലാവരും. ഇങ്ങനെയുള്ള ചെറിയ നഷ്ടങ്ങൾ ഭാവിയിലേക്കുള്ള വിജയകവാടമായിരിക്കണം.


അവസാന വർഷം ഓൺലൈൻ ആയി പഠിച്ചു യൂണിവേഴ്സിറ്റി പരീക്ഷ എഴുതി ഉന്നത വിജയം നേടിയവരാണ് നിങ്ങൾ.കലാലയ ജീവിതം ഇവിടെ അവസാനിക്കുമ്പോൾ ഒന്ന് മാത്രം മനസ്സിൽ സൂക്ഷിക്കുക.ഇവിടെ നിന്ന് കിട്ടിയ നല്ല കാര്യങ്ങൾ ,നല്ല സൗഹൃദങ്ങൾ മാത്രം കൊണ്ട് പോകുക. മനസ്സിനെ വേദനിപ്പിച്ച എല്ലാ സൗന്ദര്യ പിണക്കങ്ങളും ഇവിടെ തന്നെ കുഴിവെട്ടി മൂടുക. നിനച്ചിരിക്കാതെ ഒരുപാടു വേർപാടുകൾ ഉണ്ടായ വർഷമായിരുന്നു ഇത്.ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ തരണം ചെയ്യാനുള്ള പ്രാപ്തി ഈശ്വരൻ നിങ്ങൾക്ക് നൽകും. 


ഇത്രയും നാൾ നിങ്ങൾക്ക് മേൽവിലാസം ഉണ്ടാക്കി തന്ന മാതാപിതാക്കൾ ഇനി നിങ്ങളുടെ മേൽവിലാസത്തിൽ അറിയപ്പെടട്ടെ.ഞങ്ങളുടെ കൺമുന്നിലൂടെ വളർന്ന 3 വർഷവും എല്ലാ അധ്യാപകരുടെയും രണ്ടു കണ്ണുകളും നിങ്ങളുടെ പിറകെ ഉണ്ടായിരുന്നു.എന്നാൽ ഇനി നിങ്ങൾ പുറംലോകത്തേക്കു ഇറങ്ങുമ്പോൾ നിങ്ങൾ തനിച്ചാണ്.കണ്ണുകൾ തുറന്നു പിടിച്ചു, കാത്കൾ കൂർപ്പിച്ചു, ഓരോരുത്തരോടും ഇടപെടുക.ആരെയും ആശ്രയിക്കാതെ അവരുടെ കാലിൽ നില്ക്കാൻ പഠിക്കുക.പ്രതേകിച്ചും പെൺകുട്ടികൾ !!നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ നിങ്ങൾ തന്നെ ശ്രമിക്കുക.തീർച്ചയായും വിജയിക്കും.


നിങ്ങൾ നേടി തന്ന റാങ്കുകളും  പ്ലേസ്മെന്റുകളും  വിജയങ്ങളും ഞങ്ങളുടെ സ്വപ്നങ്ങൾ കൂടിയാണ്. കഷ്ടപ്പെട്ട് പഠിച്ചത് നിങ്ങൾ ആണെങ്കിലും അതിനു വേണ്ടി പ്രാർത്ഥിച്ചതും ആഗ്രഹിച്ചതും ഞങ്ങളല്ലേ??ഞങ്ങളും അതിൽ അഭിമാനിക്കുന്നു. കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ചവരും ,നേതൃത്വപാടവമുള്ളവരും, നിശബ്ദം ആയിരുന്നു മറ്റുള്ളവരെ നീരിക്ഷിക്കുന്നവരും നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. നിങ്ങൾ എവിടെ എത്തി എന്നറിയാൻ  ആകാംഷയോടെ ഉറ്റു നോക്കി ഇരിക്കുന്ന നിങ്ങളുടെ അധ്യാപകർ ഏതു പ്രതിസന്ധിയിലും ഞങ്ങളുടെ പരിധിക്കുള്ളിൽ നിങ്ങളെ സഹായിക്കാനുള്ള മനസ്ഥിതിയുമായി ഇവിടെ എന്നും ഉണ്ടാകും.എല്ലാ വിധ ഭാവുകങ്ങളൂം നിങ്ങൾക്ക് ഏവർക്കും നൽകുന്നു.


 Every new beginning comes from some other beginning's end. So here is the end to start a new beginning. May God bless you all!!!!!!


നിങ്ങളുടെ സ്വന്തം ഭവ്യ മിസ്


Comments

Popular posts from this blog

കൊറോണ എന്ന സത്യം

നീതു