Posts

നീതു

 നീതു........ എന്നും ട്രെയിനിലെ യാത്രക്കിടയിൽ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ചിലപ്പോൾ അത്‌ ചിന്തിപ്പിക്കുന്നതോ അല്ലെങ്കിൽ വേദനിപ്പിക്കുന്നതോ ഒക്കെ ആകും.  ഇന്നലെ ജോലി കഴിഞ്ഞു തിരിച്ചു വന്നത് കേരള എക്സ്പ്രസ്സിൽ ആയിരുന്നു. സാധാരണയിൽ കവിഞ്ഞ തിരക്കാണ് പലപ്പോഴും അതിൽ ഉണ്ടാകാറുള്ളത്. ഇടിച്ചു കയറി സീറ്റ്‌ കിട്ടിയാൽ ആയി. ഇല്ലെങ്കിൽ തൃശ്ശൂർ വരെ നിൽക്കേണ്ടി വരും. അങ്ങനെ ഒരു വിധത്തിൽ സീറ്റ്‌ ഒപ്പിച്ചു.  അടുത്ത് മൂന്നു കുട്ടികൾ ഇരിന്നിരുന്നു. ഉസ്താദ് ആകാൻ വേണ്ടി പഠിക്കുന്നവരാണ്. എനിക്ക് വേണ്ടി നീങ്ങി ഇരുന്നു തന്നു. സ്വതസിദ്ധമായ രീതിയിൽ അവരെ നോക്കി ഒന്നു ചിരിച്ചു. 🥰അങ്ങന ഇന്നത്തെ കാര്യത്തിൽ ഒരു തീരുമാനമായി എന്ന് സമാധാനിച്ചു ഇരിക്കുമ്പോൾ ആണ് ഒരു വലിയ ഹിന്ദിക്കാരുടെ കുടുംബം ഇടിച്ചു കയറി വരുന്നത്. 🧐അതിൽ ഒരു സ്ത്രീയുടെ കയ്യിൽ ഒരു കുട്ടിയുമുണ്ട്.  പൊതുവെ അങ്ങനെ ഉള്ളവർ കയറുമ്പോൾ ഇരിക്കാൻ തന്നെ ഒരു വിഷമം ആണ്. പാൻപരാഗ് പോലെ ഉള്ളവ ചവക്കുന്നു. ജനലിൽ കൂടി തുപ്പുന്നു. അങ്ങനെ പലതും കണ്ടും സഹിച്ചുമാണ് ജനറൽ കമ്പാർട്മെന്റിൽ ഇരിക്കാറ്. പിന്നെ ജീവതത്തിൽ പല കയ്പ്പേറിയ അനുഭവം ഉള്ളത് കൊണ്ടു ഇത...

Farewell message to my dear students

 If you're brave enough to say goodbye, life will reward you with a new hello. രണ്ടു വർഷകാലം കോളേജ് ക്യാമ്പ്സ് തകർത്തു വാരിയതിനു ശേഷം അവസാന വർഷം നഷ്ടമായ സ്വപ്നങ്ങൾ ഒരുപാടു ഉണ്ടാകും. 2018ജൂലൈ 18 നു  MES കോളേജ് മാറമ്പള്ളി എന്ന മഹാസാഗരം നിങ്ങൾക്ക് ഒരുക്കിവച്ച  ഓർമ്മകൾ എന്തൊക്കെയായിരുന്നു?നിങ്ങളുടെ വർത്തമാനകാലവും,ഭാവിയും ഇവിടെ ഞങ്ങൾ അധ്യാപകർ സ്വപ്നം കണ്ടിരുന്നു.  ഒന്നും രണ്ടും മൂന്നും നാലും സെമെസ്റ്ററുകളിൽ ക്ലാസ്സിലും ലാബിലും കാണാത്തവരെ അന്വേഷിച്ചുള്ള ഞങ്ങളുടെ നടത്തം ചെന്നെത്തിയിരുന്നത് കോളേജ് ക്യാന്റീനിലും, സ്റ്റോറിലും , പിന്നെ നിങ്ങൾ തന്നെ പേരിട്ട NH ലും ,മെക്സിക്കോയിലും ഒക്കെയാണ്.എത്രയോ തവണ റഫിക മിസ്സിനെയും എന്നെയും നിങ്ങൾ കോളേജ് ബസ്സുകളെ വല0വച്ചിരിപ്പിക്കുന്നു.നിസ്കരിക്കാൻ  പോകുമ്പോൾ അവിടെയും പലരും ഒളിച്ചിരിക്കുന്നതോ ?അങ്ങനെ ക്ലാസ് കട്ട് ചെയ്തു നടന്ന നിങ്ങൾ തന്നെ പറഞ്ഞു ഓൺലൈൻ ക്ലാസുകൾ വേണ്ട എന്ന്. കാലത്തിന്റെ മറിമായം എന്നല്ലാതെ എന്ത് പറയാൻ ?ഒരു ലാബിൽ ഒരു പ്രോഗ്രാം പോലും ചെയ്യാൻ മടി കാണിക്കാറുള്ള നിങ്ങൾ ഒരു ആഴ്ച കൊണ്ട് അവസാന സെമെസ്റ്റെറിലെ എല്ലാം ചെയ്തു തീർത്തു. ...

കൊറോണ എന്ന സത്യം

  കൊറോണ എന്ന സത്യം   വരും വരാതിരിക്കില്ല, ആര് ? എപ്പോ ? എന്തിനാ ? എന്തെങ്കിലും കാരണം നമ്മൾ ഉണ്ടാക്കി കാണും . ആരാന്നല്ലേ ??? രണ്ടു വർഷ കാലമായി നാം എന്നും   എപ്പോഴും   കേട്ടുകൊണ്ടിരിക്കുന്ന ഒരേയൊരു പേരാണ് കൊറോണ . റേഡിയോയിലും   ടിവിയിലും നമ്മുടെ കയ്യിലെ മൊബൈൽ ഫോണിലും ഗവൺമെന്റിന്റെസുരക്ഷാ മാനദണ്ഡങ്ങൾ കേട്ടു ചിലപ്പോഴെങ്കിലും നാം അലോൽസരപ്പെടാറില്ലേ ? ഉണ്ട് . അത്യാവശ്യമായി ആരെയെങ്കിലും വിളിക്കാൻ ഫോൺ എടുക്കുമ്പോൾ ആകും ഡയല് ടോൺ ആയും കോളർ ടോൺ ആയും ഈ അറിയിപ്പുകൾ കേൾക്കേണ്ടി വരിക . ഉടനെ തന്നെ കാൾ കട്ട് ചെയ്തു വീണ്ടും വിളിക്കും . അത്രയ്ക്ക് പോലും ഇതൊക്കെ കേൾക്കാൻ നമുക്ക് ക്ഷമയില്ല . കുറ്റം പറയരുതല്ലോ !! ആവർത്തന വിരസതയാകാം . പലപ്പോഴും ട്രെയിൻ കാത്തു നിൽക്കേണ്ടി വരുമ്പോൾ എന്നെ ഈ അന്നൗൺസ് ‌ മെന്റ് ബുദ്ധിമുട്ടിച്ചിട്ടുണ്ട് . കാരണം ഒന്നുകിൽ ട്രെയിൻ പോയോ എന്നറിയാനുള്ള വ്യഗ്രതയാകാം . അല്ലെങ്കിൽ അത്യാവശ്യമായി ആരെങ്കിൽം വിളിക്കുമ്പോൾ ഉണ്ടാകുന്ന തടസ്സങ്ങൾ ആകാം . എന്തോ എനിക്കും ദേഷ്യം വന്നിട്ടുണ്ട് . ഇതെന്...