Farewell message to my dear students
If you're brave enough to say goodbye, life will reward you with a new hello. രണ്ടു വർഷകാലം കോളേജ് ക്യാമ്പ്സ് തകർത്തു വാരിയതിനു ശേഷം അവസാന വർഷം നഷ്ടമായ സ്വപ്നങ്ങൾ ഒരുപാടു ഉണ്ടാകും. 2018ജൂലൈ 18 നു MES കോളേജ് മാറമ്പള്ളി എന്ന മഹാസാഗരം നിങ്ങൾക്ക് ഒരുക്കിവച്ച ഓർമ്മകൾ എന്തൊക്കെയായിരുന്നു?നിങ്ങളുടെ വർത്തമാനകാലവും,ഭാവിയും ഇവിടെ ഞങ്ങൾ അധ്യാപകർ സ്വപ്നം കണ്ടിരുന്നു. ഒന്നും രണ്ടും മൂന്നും നാലും സെമെസ്റ്ററുകളിൽ ക്ലാസ്സിലും ലാബിലും കാണാത്തവരെ അന്വേഷിച്ചുള്ള ഞങ്ങളുടെ നടത്തം ചെന്നെത്തിയിരുന്നത് കോളേജ് ക്യാന്റീനിലും, സ്റ്റോറിലും , പിന്നെ നിങ്ങൾ തന്നെ പേരിട്ട NH ലും ,മെക്സിക്കോയിലും ഒക്കെയാണ്.എത്രയോ തവണ റഫിക മിസ്സിനെയും എന്നെയും നിങ്ങൾ കോളേജ് ബസ്സുകളെ വല0വച്ചിരിപ്പിക്കുന്നു.നിസ്കരിക്കാൻ പോകുമ്പോൾ അവിടെയും പലരും ഒളിച്ചിരിക്കുന്നതോ ?അങ്ങനെ ക്ലാസ് കട്ട് ചെയ്തു നടന്ന നിങ്ങൾ തന്നെ പറഞ്ഞു ഓൺലൈൻ ക്ലാസുകൾ വേണ്ട എന്ന്. കാലത്തിന്റെ മറിമായം എന്നല്ലാതെ എന്ത് പറയാൻ ?ഒരു ലാബിൽ ഒരു പ്രോഗ്രാം പോലും ചെയ്യാൻ മടി കാണിക്കാറുള്ള നിങ്ങൾ ഒരു ആഴ്ച കൊണ്ട് അവസാന സെമെസ്റ്റെറിലെ എല്ലാം ചെയ്തു തീർത്തു. ...